malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ഏപ്രിൽ 29, ശനിയാഴ്‌ച

കഥകളി



പോയി ഞാനിന്നലെ
കഥകളി കാണുവാൻ
ആ മഹാക്ഷേത്രാങ്കണത്തിൽ
ആബാലവൃദ്ധം ജനങ്ങളൾ
ചേർന്നീടവേ
അർണ്ണവംപോലേവിളങ്ങി
ഒട്ടൊന്നുമില്ലെനിക്കറിയുന്നവരായി
അറിയുവോരോട് പിരിശം ചൊല്ലി
സന്താനഗോപാലം കാണാനിരുന്നു
ഞാൻ
ആട്ടവിളക്കു തെളിഞ്ഞു
മേളപ്പദങ്ങളുയർന്നുമുന്നിൽ
തിരശ്ശീലമെല്ലെയകന്നു
ദ്വാരകാപുരിതത്തിന്നിലെത്തിയോ -
രർജ്ജുനൻ
കൃഷ്ണനോടൊത്തു വസിക്കേ
കൈകളിലൊരു പിഞ്ചുകുഞ്ഞിൻ
ജഡവുമായ്
നെഞ്ചത്തടിച്ചുവിലപിച്ചുകൊണ്ട്
ഒൻമ്പതുമക്കളും നഷ്ട്ടമായുള്ളൊരു
അച്ഛൻ നിലവിളിക്കുന്നു
പത്താമതുണ്ണിയെ കാത്തുനൽകാമെന്ന്
ഫൽഗുനനുരചെയ്തിടുന്നു
കാത്തിരിക്കുന്നു ശരകൂടവുംതീർത്തു
കാലനെ കാലേകുടുക്കാൻ
പത്താമതുണ്ണിയും കാണാതെപോകുന്നു
താതനാം ബ്രാഹ്മണൻ ഭർസ്സിച്ചിടുന്നു
അഗ്നിക്കുതന്നെ സമർപ്പിക്കുവാനായ്
ചിതയൊരുക്കീസ്വയം പാർഥൻ
അവിവേകമരുതെന്ന് കൃഷ്ണനുര
ചെയ്യുന്നു രക്ഷകനായിമാറുന്നു
പാലാഴിയിൽചെന്നു വിഷ്ണുവിൽനിന്നും
ദശബാലകരുമായിവരുന്നു
ഇന്നേതു കൃഷ്ണൻ, കാണാതെപോകുന്ന
വസുധതൻ മക്കളെ രക്ഷിക്കുവാൻ
പീഡനമേറ്റു പിടയുന്നകൃഷ്ണയെ
കൃഷ്ണമണിപോലെ കാക്കാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ