malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

നിറംകെട്ട നാളുകൾ



നിറമില്ലായ്മയുടെ മൂർത്തരൂപമായി
രാത്രിയിരുണ്ടുനിന്നു
മഞ്ഞിന്റെ ഉറഞ്ഞുപോയജലകണങ്ങൾ
ജാലകപ്പാളിയിൽ മങ്ങിനിന്നു
ഇരുളിലും പൗരാണികമായഒരുമണം
നിറഞ്ഞുനിന്നു
എന്നുംപൂത്തുനിൽക്കുന്ന ഒരുഗ്രാമമായി
രുന്നുയെൻേറത്
ഓരോഋതുവിലും മഞ്ഞയും, പച്ചയും, _
മഞ്ഞയും, വെള്ളയും, ഹൃദയച്ചുവപ്പും.
ഒരിളംചൂടൻവെയിലുളള ദിവസമാണ്
ഞങ്ങളെപച്ചപ്പിനെകോരിക്കളയുവാൻ
യന്ത്രകൈകളെത്തിയത്
ഞങ്ങളുടെഹൃദയത്തിൽ നീളത്തിലൊരു
മുറിവുകുത്തിപണിതുടങ്ങിയത്
പതിനേഴുതികഞ്ഞ പെണ്ണിനെപ്പോലുളള
മണ്ണ്
എത്രപെട്ടെന്നാണ് അവളുടെവസ്ത്രങ്ങൾ
പറിച്ചുമാറ്റിയത്
അവളുടെഓരോ അവയവത്തിലൂടെ
യന്ത്രകൈകൾചലിച്ചത്
മൃതപ്രായയായി അവളിന്നും
അന്നുമുതലാണ്; ഞങ്ങളുടെകാടുകൾ
കുന്നിറങ്ങിപ്പോയത്
കുളങ്ങളും, കുന്നുകളുംനാടൊഴിഞ്ഞു
പോയത്
വയലുകൾകപ്പലേറിപടിഞ്ഞാട്ടേക്ക്
പോയത്
പകച്ചുമെലിഞ്ഞുപോയ സംസ്ക്കാരത്തി
ലേക്ക്
പച്ചപരിഷ്ക്കാരങ്ങൾ പിച്ചവെച്ചത്
വിടർന്നുവരുന്ന പെൺപൂക്കൾ
പാതിവഴിയിൽ പൊഴിയാൻതുടങ്ങിയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ