malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ജനുവരി 8, ചൊവ്വാഴ്ച

പുതുകാലം


അച്ഛമ്മ പറഞ്ഞതാണ് :
"കാസറട്ട് '-ന്ന് പറഞ്ഞതിന്
കലമ്പി കരയിചൂന്നു
'പുത്തിമുട്ട് "-ന്നു പറഞ്ഞേന്
പത്തിവിരിച്ച് കൊത്താന്‍ വന്നു
ഓര്‍മ്മകള്‍ക്ക് തന്നാരം പാടി
വലിയ മഴത്തുള്ളികള്‍ പാറി വീണു
ഓര്‍മ്മയുടെ വരമ്പും കാലത്തിന്റെ -
കരയും
കവിഞ്ഞൊഴുകി
അരിയില്ലാതെ എരിപൊരികൊണ്ടകാലം
ചാമാകുത്തി കഞ്ഞിവെചതും
വര്തിന്നുവിറച്ചു വീണതും
കട്ടന്‍കപ്പയുടെ കട്ട് പിടിച്ച്
മൂക്ക്കുത്തി മണ്ണില്‍വീണു ഛര്‍ദ്ദിച്ചതും
കാല് വെന്ത  നായയെപ്പോലെ
കാലമെത്ര കഴിഞ്ഞു
ഭാഷയും,വേഷവുംപോലെ മനുഷ്യനും
എത്രമാറി
കൃഷിയിന്നു കാഷായവേഷം ധരിച്ച്
പുറപ്പെട്ടു പോയിരിക്കുന്നു
വെള്ളകോളറും ധരിച്ച്
കൊറ്റിയെപോലെനാം കുത്തിയിരിക്കുന്നു
അരി യിനി ഓര്‍മ്മമാത്രമാവും
രിപുക്കളെങ്ങും നിറയും
പുനം കൊത്താന്‍ കാടെവിടെ?
പൂത്താട വാളാന്‍ നിലമെവിടെ?
റ്റൈല് വെച്ച തറയില്‍ കിടന്ന്
പൂഴിതവളയെപ്പോലെ
നിരങ്ങി നിരങ്ങി നീങ്ങുന്നകാലം
വിദൂരമല്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ