malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ഡിസംബർ 2, ചൊവ്വാഴ്ച

നടപ്പാത


സായാഹ്നങ്ങൾ  നടപ്പാതയുടെതാണ്
ഓരോ കാലടിപ്പാടുകളും അവ അടയാള
പ്പെടുത്തുന്നു
ഓരോ കാൽനഖ ചിത്രവും  അവയെ
രോമാഞ്ചം കൊള്ളിക്കുന്നു
കാമുകിയുടെ കാർകൂന്തലിൽ നിന്നും
കൊഴിഞ്ഞു വീണ പൂവുകൾ
സുഗന്ധവും വഹിച്ച് തന്റെ ശിരസ്സിൽ
പറ്റിച്ചേർന്നു മയങ്ങുന്നു
ഓരോ ചുവടുകൾക്കും ശുഭ യാത്ര നേർന്നു കൊണ്ട്
ജീവിതത്തിന്റെ നടപ്പാത കാട്ടി കൊടുക്കുന്നു
നടപ്പാത അനന്തമായ നിശ്ചലമായ കടൽ
അതിന്റെ ഒഴുക്കുകളാകുന്നു നമ്മൾ    
നമ്മെ അത് വന്ന്
മരണത്തിന്റെ അനന്ത മായ
കാഴ്ചയിലേക്ക് കൂട്ടി ക്കൊണ്ട് പോകുന്നു

1 അഭിപ്രായം:

  1. 'ഓരോ കാലടിയും അവ അടയാളപ്പെടുത്തുന്നു' എന്ന് മതിയായിരുന്നു. അടയാളപ്പെടുത്തുമ്പോഴാണല്ലോ 'പാടു'ണ്ടാകുന്നത്?

    നടപ്പാത "ജീവിതത്തിന്റെ നടപ്പാത കാട്ടി കൊടുക്കുന്നു" എന്നു പറയുമ്പോൾ ശരിയാവുന്നില്ല.

    നടപ്പാതയും മരണവുമായി എന്തുബന്ധം?

    എന്നാലും നന്നായിട്ടുണ്ട്. 

    മറുപടിഇല്ലാതാക്കൂ