ഇരപിടിയൻ കോടാലി
കരണ്ടു തിന്നു മരങ്ങളെയെല്ലാം
കുറ്റിയറ്റ കുടുംബം പോലെയായി
ഇന്ന് മരങ്ങൾ.
മരുന്നിനെങ്കിലും മാറ്റിവെയ്ക്കണം
ഒരു മരം
വരും തലമുറയ്ക്ക് മരമെന്ന് പറ ഞ്ഞു
കൊടുക്കാനെങ്കിലും
മരമില്ലാത്ത മണ്ണ് വരമെന്ന് പുതു
വാക്യം
എന്നു പിറക്കു മിനി മണ്ണിൽ -
നടക്കുന്ന
മരം നടുന്ന ഒരു മഹാൻ.
മരമില്ലാത്ത മണ്ണിലാണ് ഇനി നമ്മുടെ
മക്കൾ പിറക്കുക
മരുഭൂമിയിലെ വെയിൽ വെള്ളമാണ്
ഇനി നാംകുടിക്കുക
മഴ പെയ്തുള്ള മരണം നിർമ്മാർ
ജനം ചെയ്തതായി
ഇന്നലെ ഗവർമ്മേണ്ട് പ്രഖ്യാപിച്ചു
കുടയുടെ കാലം കഴിഞ്ഞതിനാൽ
വെയിൽ മഴ നനയാതിരിക്കാനുള്ള
പർദ്ദ കൾക്ക് പ്രചാരമേറി
മഴയുടെ ചരിത്രം മറക്കാൻ
എല്ലാ തലച്ചോറുകളിലും
ശസ്ത്രക്രീയ നിർബന്ധമാക്കി
മരങ്ങളുടെ മയൂരനൃത്ത മിനിയില്ല
മഴവില്ലും
മഴയെ സ്വപ്നം കണ്ടതിനാണ്
ഞാനിന്നീ തടവറയിൽ കിടക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ