malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

നഗര (നരക )യാത്ര

നാട്ടുംപുറത്ത്കാരന്
നഗര സഞ്ചാരം ഒരു
നരക വേദന യാണ്
നഗ്നതയിലെക്കുള്ള
കണേണറിനു നഗരത്തില്‍
തിരക്കാണ്
സപ്ത വര്‍ണ്ണങ്ങളുടെ കമ്പോളത്തില്‍
നീലയിലേക്കു നിളന്‍ വരിയാണ്
പണത്തിനു വേണ്ടി പരസ്യ പലക യാവാന്‍
പെണ്‍ കുട്ടികള്‍ തിരക്കിലാണ്
വില കൂടിയ വസ്ത്രങ്ങളുടെ പരസ്യത്തില്‍
വസ്ത്ര മില്ലാത്ത യുവതിയാണ്
സ്വര്‍ണ്ണ ക്കടയുടെ യുള്ളില്‍
സ്വര്‍ണ്ണം പോലും നാണിക്കുന്നു
പെണ്‍ പടയുടെ പടപ്പുറ പ്പാടില്‍
ആഡംബര മോഹത്തിന്റെ
ബലിയാടായി ബ്ലേഡു കാരനാല്‍-
ഒരു വള്‍ ആംബുലന്‍സില്‍ ആ ശു പത്രിയിലേക്ക്
അറുത്തിട്ട കോഴിയെ പ്പോലെ
പിടയുന്ന മനസ്സും
കപട ദൃ ശ്യ ത്തിനു സാക്ഷി യാവേണ്ടി വരുന്ന
മനസാക്ഷി ക്കുത്തുമായ് നഗര ത്തിന്റെ
നാറ്റങ്ങളെ ആട്ടിയകറ്റി,നഗര (നരക )ത്തില്‍ നിന്ന്
നാട്ടും പുറത്തേക്ക് യാത്ര

1 അഭിപ്രായം:

  1. ഡിലിറ്റില്‍ തുടങ്ങി...നഗര (നരക)യാത്ര വരെ
    സുദീര്‍ഘമായ യാത്ര....വളരെ നന്നായിട്ടുണ്ട്.
    കണ്ണീരും കിനാക്കളും പുഞ്ചിരിയും ക്രോധവും
    എല്ലാം പാകത്തിന് ചേര്ത്ത്....
    ആരെന്തു പറയുന്നു എന്നോ
    എന്ത് പറയണമെന്നോ നോക്കാതെ ,
    കാത്തു നില്‍ക്കാതെ....
    ഈ യാത്ര
    അഭിനന്ദനീയം ...
    രാജു.....ഉപദേശം അല്ല
    (അതിനുള്ള കഴിവൊന്നും എനിക്കില്ല )
    ഇടയ്ക്കെങ്കിലും പുനര്‍ വായന വേണം
    അപ്പോള്‍ തോന്നുന്ന മാറ്റം മനസ്സോടെ സ്വീകരിക്കണം...
    ആവര്‍ത്തനം ,അക്ഷരത്തെറ്റുകള്‍ ഭംഗിക്കുതകാത്ത പ്രയോഗങ്ങള്‍ തിരുത്തലുകള്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍
    എല്ലാം സ്വയം ചെയ്യുക.
    ആവര്‍ത്തിച്ചു ശുദ്ധി വരുത്തു മ്പോഴാണ്‌ കൂടുതല്‍ മെച്ചപ്പെടുക.
    അഭിനന്ദനങ്ങള്‍ ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ