malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ജനുവരി 6, വെള്ളിയാഴ്‌ച

ഒരു രാത്രി കൂടി

അശ്രു ബിന്ദു പോലെ
മഞ്ഞു തുള്ളികള്‍
മരിച്ചവരുടെ നാമം കൊത്തിയ
ഫലകത്തിനുമേല്‍
അരളി പൂത്ത രാവില്‍
അറകളില്‍ അനക്കം .
സമാധാനത്തിന്റെ ദൂതന്‍
ഊന്നു വടിയുമായ് ഉഴറി നടക്കുന്നു !
തോക്ക് ചൂണ്ടി കാത്തിരിക്കുന്നു ഒരുവന്‍
ഇടനെഞ്ചു നോക്കി !
ഗ്യാസ് ചേമ്പറില്‍ അടയ്ക്കേണ്ടവരെ -
ക്കുറിച്ചോര്‍ത്ത് ഒരുവന്‍
കോണ്‍സന്‍ ട്രേഷന്‍ ക്യാമ്പിലേക!
ബെല്‍ട്ടു ബോംബു മായൊരുവൾ
പെരുമ്പത്തൂരിലേക്ക്.!
ഇരു കര്‍ഷകര്‍ കുട്ടനാട്ടിലേക്കും
വയനാട്ടിലേക്കും വഴി പിരിയുന്നു !
മുടിഗോണ്ടയിലെ കര്‍ഷകന്‍
ഇടനെഞ്ചില്‍ നിന്ന് വെടിയുണ്ട
ഊരിയെടുക്കുന്നു.!
ഒരു രാത്രി കൂടി ഒന്നും സംഭവിക്കാതെ
കടന്നു പോയെന്നു
ജീവിച്ചിരിക്കുന്നവര്‍ സമാധാനിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. ഒരു രാത്രി കൂടി ഒന്നും സംഭവിക്കാതെ
    കടന്നു പോയെന്നു
    ജീവിച്ചിരിക്കുന്നവര്‍ സമാധാനിക്കുന്നു.


    kollaam.......nalla bhaasha....
    congraats.............

    മറുപടിഇല്ലാതാക്കൂ
  2. പക്ഷേ നാളെ എന്തും സംഭവിക്കാം എന്നുള്ളിടത്ത് ചരിത്രങ്ങൾ ആവർത്തിക്കുന്നു....

    മറുപടിഇല്ലാതാക്കൂ