malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, മാർച്ച് 7, ശനിയാഴ്‌ച

കവിതാക്ഷരം



കവിത എഴുതുമ്പോൾ
ചുരുണ്ട് കൂടിയ'യക്ഷരങ്ങൾ
'ടപ്പേ' ന്ന് നിവർന്നാലോ?!
നീണ്ടു് നിവർന്നു വടി പോലെ
യായാലോ?
വടി വളർന്ന് വനമായ് തീർന്നാൽ
കവിതക്കാട്ടിൽ എന്തൊക്കെ യുണ്ടാവും?
ഗർജനം, അമറൽ,സീല്ക്കാരം,
ദീനരോദനം.
കവിത എഴുതുമ്പോൾ
ചുരുണ്ട് കൂടിയ,യക്ഷരങ്ങൾ
പരന്ന്,പരന്ന് കാണാക്കയ മായാലോ?!
കവിതക്കടലിൽ എന്തൊക്കെ കാണും
ഓളപ്പരപ്പിലെ കണ്ണി ക്കുറിയൻ മുതൽ
നീല തിമിംഗലംവരെ
കാറ്റും,കോളും,തിരമാലകളുടെ
സംഹാര നൃത്തം.
കരകയറിയ കടൽ കടലാസിൽനിന്ന്
കവിതയെയാകെ തുടച്ചെടുത്ത്‌
അക്ഷരങ്ങളെ ചുരുട്ടി
തിര കൈ കളാൽ
കരയിലേക്ക് വാരിയെറിയുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ