അഗ്നി,നീയാടി തിമിർക്കുന്നതെന്തേ
ആയിരം നാവു നക്കി തുടയ്ക്കുന്ന-
തെന്തേ
ഇരു പക്ഷവും കരിഞ്ഞൊരു പക്ഷി
ഇരിപ്പൂ കരിഞ്ഞ തരു ശാഖിയിൽ
അടർന്ന കൊക്കിൽ പടർന്ന തീയുമായ്
പറക്കുവാൻ കഴിയാതെകേണപേക്ഷി-
ക്കുന്നു
മരണമേ വന്നാലും
ദീന രോദന മുയർത്തുന്നു
പിളർന്നു കിടപ്പതാ മഹാ മേരു
ചോരയും ചലവു മൊഴുക്കി
അങ്ങതാ തിളയ്ക്കുന്നു കടൽ
ചക്ര വാളത്തോളം.
ഇരുളും,വെളിച്ചവും,എരിതീയും,കനൽക്കാറ്റും
തിരിഞ്ഞു നോക്കെ
കരിഞ്ഞ കൊമ്പിലെ പക്ഷി
കരച്ചിൽ നിർത്തി പറന്നു പൊയതെങ്ങോ!
വിരിഞ്ഞതെങ്ങു നിന്നീ വെള്ള പ്പൂവ്
തലയുയർത്തുവതെന്തീ മഹാമേരു
ശാന്തമാം കടലോതുന്നു ശാന്തി മന്ത്രം
പുൽ നാമ്പുകൾ കിളിർക്കുന്നു
പൂർവ്വദിക്കിൽ സൂര്യൻ കണ്മിഴിക്കുന്നു
അപ്പോഴും നടപ്പാതയിൽ
പൂത്ത പൂമരക്കൊമ്പിൽ
കുണുങ്ങി നില്ക്കുമൊരു മഞ്ഞു തുള്ളി
ഓർക്കാ പുറത്തുതിരുന്നു
ഉണരും മനസ്സ് കുളിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ