malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, മാർച്ച് 7, ശനിയാഴ്‌ച

ലില്ലി




ജാതികളെങ്ങും കൊടി-
കുത്തി വാണൊരു
കാലമെന്നുള്ളിൽ കുരുത്തു നില്പ്പൂ
കാലത്ത് കഞ്ഞി വെള്ളം മോന്തി
കണ്ണീരാൽ
സ്കൂളിൽ പഠിച്ചോരാ കുഞ്ഞു കാലം
ഉച്ചയ്ക്ക് കഞ്ഞി കുടിക്കുവാൻ
കൂട്ടുകാർ
വീട്ടിലേക്കോടി മറയുന്നേരം
സ്കൂളിന്റെ പിന്നിലെ മാവിൻ-
ചുവട്ടിലായ്
വിശപ്പിനെ വീശിയകറ്റി നില്ക്കും
അയലത്തു വീട്ടിൽ പോയ്‌ വെള്ളം
കുടിക്കുവാൻ
ജാതി വിലക്കിയ കെട്ടകാലം .
വെണ്ടപ്പുളിയുടെഅല്ലിയുമായ്-
 ലില്ലി
എത്തുന്നതും കാത്തിരുന്ന കാലം
ഉമി നീരിനാലുള്ള മെന്നും നിറപ്പിച്ച
തോഴിയെ കാത്തിരുന്നുള്ള കാലം
എന്നും വരുന്നൊരാ ലില്ലിയെ
അന്നൊരു
ഉച്ച നേരത്തുഞ്ഞാൻ കണ്ടതില്ല
വിശപ്പിൻ  വിളിയാലെ
അന്നന്തി നേരത്ത് ഇടവഴി താണ്ടി
നടന്നീടവേ
കണ്ടു കരിനീല നിറമായി ലില്ലിയെ
വഴിയിൽ മരിച്ചു കിടന്നിടുന്നു
വെണ്ടപ്പുളിയുടെ  വാടാത്തയല്ലികൾ
ലില്ലിതൻ കൈയ്യിലപ്പോഴുമുണ്ട്
ഉള്ളം കലങ്ങുമാ ലില്ലിതൻ ഓർമ്മകൾ
നഞ്ചു ചേരാതിന്നും നെഞ്ചിലുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ