malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

നല്ല ഓർമ്മയുണ്ട്



എങ്ങുനിന്നോ പുറപ്പെട്ട വരികൾ
ഇല്ലിക്കൂട്ടങ്ങൾക്കിടയിലൂടെ
കാറ്റിന്റെ ചുണ്ടുകൾ മൂളിക്കൊണ്ടു
വരുന്നു
ചിലമ്പണിഞ്ഞ പുഴവെള്ളത്തിനു മുകളി
ലൂടെ
മൊഹയറമരത്തിന്റെ കൊഴിഞ്ഞു വീണ
ചുവന്ന പൂക്കൾ സാവകാശമൊഴുകി.
പഴങ്കാരണവരെപ്പോലെ പടർന്നു നിൽക്കുന്നു ആഞ്ഞിലിമരം
നാവുണ്ടായിരുന്നെങ്കിൽ ചൊല്ലുമായിരുന്നു
നാട്ടുപഴങ്കഥകൾ
കിഴക്കനാകാശത്ത് പകുതി കടിച്ചെടുത്ത
പത്തിരിക്കഷ്ണം പോലെ നിലാവ്
ഓർമ്മകളുടെ താഴ്വരയിൽ
ഒരു നിശാഗന്ധിപോലെയവൾ പൂത്തു നിന്നു
ഇല്ലിനാമ്പുകൾക്കിടയിലൂടെ ഊർന്നിറങ്ങിയ
നിലാവ്
മഞ്ഞിൽ കുതിർന്ന കരിയിലകളെ തൊട്ടു
നിലാവിന്റെ കൈകളിലൂടെ അമ്മയിറങ്ങി
വന്ന്
അരികിൽ നിൽക്കുന്നു
നിശാഗന്ധിപ്പൂവിന്റെ ഗന്ധമെങ്ങുമുയരുന്നു
അമ്മയ്ക്ക് നിശാഗന്ധിയുടെഗന്ധമാണ്.
നല്ല ഓർമ്മയുണ്ട് ;
തോട്ടിറമ്പിൽ നിന്ന് ഒടിച്ചെടുത്ത പൂങ്കുലകൾ
അമ്മ മുടിയിൽ ചൂടി തന്നത്
മുത്തങ്ങൾ തരുമ്പോൾ ഞാൻ കൊച്ചരി
പ്പല്ലുകൾ കാട്ടിച്ചിരിച്ചത്
നല്ല ഓർമ്മയുണ്ട് ;
ഇല്ലിക്കാടിന്റെ അരികുപറ്റിയാണ് അമ്മ
അന്ന് നടന്നു പോയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ