malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, മാർച്ച് 28, ചൊവ്വാഴ്ച

ശ്മശാനം




കാറ്റാടി മരങ്ങളതിരിട്ട ശ്മശാനത്തിൽ
ആ യാത്രയൊടുങ്ങുന്നു
കാറ്റാടികളുടെമൂളക്കം രോദനംപോലെ
ഓടിനടക്കുന്നു
അത്അനുനിമിഷംതീവ്രമായി നെഞ്ചിൽ
തുളച്ചുകയറുന്നു
മഴപൊടുന്നനെ പൊട്ടിവീണപ്പോൾ
ഉള്ളിലെന്തോ പിടഞ്ഞുണരുന്നു
പൂമ്പാറ്റയെപ്പോലൊരു പെൺകുട്ടി.
കാറ്റിലിളകുന്ന പുൽത്തലപ്പുകൾക്കിടയിൽ
പതിരറിയാത്തപെണ്ണിന്റെ ഉടൽനിവരുന്നു
കറുത്ത കൊക്കുകൾ കൊത്തിവലിക്കുന്നു
നിലവിളിക്കുവാൻ കഴിയാതെ
അവളുംമഴയും പിടയുന്നു
മൃഗങ്ങൾ നാണിക്കും വിധത്തിൽ
ചൂടാറുന്നതുവരെ അവർ....
പണ്ടു പണ്ട് ഒരു പെൺകുട്ടിയുണ്ടായിരുന്നു
അമ്മൂമകഥതുടർന്നു
ഉറങ്ങിയുണരുമ്പോൾ കഥയുണ്ടായിരുന്നില്ല
അമ്മൂമേ, അന്നുപറഞ്ഞകഥയിലെപെൺ -
കുട്ടി
എവിടെയാണെത്തിയത് ?!
ശ്മശാനത്തിൽ ഒരു തലയോട്
ഇരുളിൽ തിളങ്ങുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ