malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, മാർച്ച് 21, ചൊവ്വാഴ്ച

വേരറ്റ വൃക്ഷം



ഗ്രാമത്തിന്റെ തുടിപ്പിൽ
തുടലൂരിയെറിയപ്പെട്ട
ഒരു ജീവിതമുണ്ടായിരുന്നു
യെനിക്ക്
പുലരിപോലെ തുടുത്തുനിന്ന
ഒരുയൗവ്വനകാലം
ഇന്ന്, ശിഖരങ്ങളൊടിഞ്ഞവൃക്ഷ
മാണുഞാൻ
ജന്മാന്ത്യത്തിന്റെ കൈപ്പുനീർകുടി
ക്കുന്നവൾ
കരിങ്കാറുകൾ കണ്ണിൽഇരമ്പിക്കയ
റുന്നു
വേനലിന്റെ ശമിക്കാത്തപുഴുക്കം
ഉള്ളിനെവേവിക്കുന്നു
ഇല്ലായ്മയുടെ മിഥുനസന്ധ്യയിലാ
ണുഞാൻ
ശവക്കച്ചപോലെ നനഞ്ഞുകിടക്കുന്നു
കവിൾത്തടം
കരിമ്പനതലപ്പുകൾ കരളിനുള്ളിലാടുന്നു
കാമംകുരുത്ത കണ്ണുകളും
ചോരതുളുമ്പുന്ന ചുണ്ടുകളും
തുള്ളിതുളുമ്പുന്ന മാറിടവുമായിരുന്നു
അവർക്ക് വേണ്ടത്
സ്നേഹംഅർത്ഥമില്ലാപദമായി
പാദങ്ങളാൽ ഞെരിഞ്ഞുടഞ്ഞു
ഇന്ന്, വേരറ്റുനിൽക്കുന്ന ശിഖരമൊടിഞ്ഞ
വൃക്ഷംഞാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ