malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, മാർച്ച് 5, ഞായറാഴ്‌ച

ഒരു സ്ത്രീയും പറയാത്തത്
കൊളുത്തുപൊട്ടിയ ജനാലപോലെ
എത്രഅടച്ചാലും തുറന്നുവരുന്ന -
ഓർമ്മകൾ
പലപ്പോഴുംപറന്നുവന്ന് ആക്രമിക്കുന്ന
കാക്കക്കൂട്ടങ്ങളാകുന്നു
പീഡിപ്പിക്കപ്പെട്ടഎഴുപത്കാരിക്കും, -
ഏഴുകാരിക്കുമിടയിലൂടെ
അവളുടെ ദിനങ്ങൾ .
ഓരോപുരുഷനിലും അവസരംപാർത്തി -
രിക്കുന്ന ഒരുകഴുകനുണ്ടോ?!
ഓരോവാഹനത്തിലും, നിരത്തിലും
ഏതോഒരുമകളുടെ നിസ്സഹായമായ
ഒരുനോട്ടമുണ്ടോ?
കണ്ടിട്ടുണ്ടോനിങ്ങൾ:
കരടുപോയികലങ്ങിയതെന്ന്മറയ്ക്കുന്ന -
കണ്ണ്
കവിളിലേക്കിറ്റുവീഴുന്ന ഒരുതുള്ളികണ്ണീർ
അങ്ങുമിങ്ങുംപടർന്ന മഷിക്കറുപ്പ്
വിതുമ്പലിനെ അമർത്തിവെയ്ക്കുന്ന -
ചുണ്ടുകൾ
ഓരോസ്ത്രീയിലുമുണ്ട് ഒരുസ്ത്രീയും
പറയാത്തഒന്ന്
എല്ലായിപ്പോഴും അനുഭവിക്കുന്ന
പറയാതെവിട്ടുകളയുന്ന സത്യമായഒന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ