കട്ടിയിരുട്ട്കൂട്ടിനുള്ള
കുണ്ടനകത്തളങ്ങള്‍
കുമ്മായമടര്‍ന്ന-
ചുമരില്‍
പഴുതാര ഇഴയലുകള്‍
ചിതലരിച്ച കഴുക്കോലും
പൊട്ടിയ ഓടുകളും
നഗര വക്കില്‍ ഓര്‍മ്മ തെറ്റുപോലെ
കൊഞ്ഞനം കുത്തി നില്‍ക്കുന്ന
പഴയ വാടക കെട്ടിടം
പഴയ കാല പ്രതാപത്തിന്റെ
ജീര്‍ണിച്ച ഒരു കോലം
രാപ്പകലില്ലാതെ
കളി ചിരിയും കുപ്പി വള=
ക്കിലുക്കവുമായ്
നിറഞ്ഞാടിയ ഒരു കാലമുണ്ടായിരുന്നു
കടന്നു വന്നവരും ചവിട്ടി തേച്ചു പോയവരും -
നിരവധി
തിരിഞ്ഞു നോക്കുന്നില്ലിന്നാരും
മുഖം തിരിച്ച്-
മൂക്ക് പൊത്തി കടന്നു പോകുന്നു
ഇടവരരുത് ആര്‍ക്കുമിനി
ഇങ്ങനെ ഒരു ജന്മ മുണ്ടാകാന്‍
2010, മാർച്ച് 27, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ