അന്നൊക്കെ കുളിക്കുവാന്‍
പുഴയിലേക്ക് ഇറങ്ങു മ്പോഴാണ്
ഭാവനയുടെ ഒരു തുണ്ട് പൂക്കുവാന്‍ തുടങ്ങുക
ആ പൂക്കൊമ്പിലാടുമ്പോള്‍ അരയില്‍ -
കെട്ടിപ്പിടിച്ച്
ഇക്കിളി യിട്ട് ഉന്മാദത്തിന്റെ വക്കോള -
മെത്തിക്കും-
ഓളങ്ങള്‍ .
പരല്‍ മീനിനെ പോലെ പുളയ്ക്കുന്ന -
മനസ്സിനെ
മണല്‍ തിട്ടയില്‍ കോറിയിടും
വിരല്‍ നഖങ്ങള്‍ കവിതകളായി .
ഇന്ന് ,-
പുഴ പുണ്ണ് പിടിച്ചു കിടപ്പാണ്
അവസാന ത്തുള്ളി വെള്ളത്തിനായ്‌കാത്തു -
കിടപ്പാണ്
ഉണ്ട് അവിടവിടെ കുണ്ടും കുഴിയും
ഇത്തിരി വെള്ളവുമായി
തുറിച്ചു നോക്കുന്നുണ്ട്
തവള കണ്ണ് പോലെ
2010, മാർച്ച് 11, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ