malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, മാർച്ച് 17, ബുധനാഴ്‌ച

വസൂരിയും വേപ്പും

എല്‍ .പി സ്കൂളില്‍ പഠിക്കുന്ന കാലത്ത്
കുത്തി വെച്ചുകൈത്തണ്ടയില്‍ രണ്ടിടത്ത്
കുത്തി വെച്ചിടം തോര്‍ത്തരുതെന്നു
ടീച്ചര്‍ നേരത്തെ പറഞ്ഞിരുന്നു
സന്ധ്യയോട്അടുത്തപ്പോള്‍ തുടങ്ങി പനി
തുള്ളി വിറയ്ക്കുന്ന പനിയെ മൂടാന്‍
വീട്ടിലെ കീറ ത്തുണി-
കളെല്ലാം അമ്മ പുതപ്പാക്കി
ഇടവും വലവും-
അച്ഛനും ,അമ്മയും പറ്റി-
ക്കിടന്നു,പേടി ക്കാതിരിക്കാന്‍മുട്ട വിളക്ക് -
കത്തിച്ചു തന്നെ വെച്ചു
കണ്ണ് തുറന്നു കിടന്നിട്ടും
ഞാന്‍ സ്വപ്നം കണ്ടു .
ഞാന്‍ പറഞ്ഞു പോലും
കുപ്പി വിളക്കിനു-
ആരാണ് ആണി അടിച്ചത് ?
കുപ്പി വിളക്കിനു ഏന്താ വില ?.
പനിയുടെ-
ഊക്കും
സ്വപ്നത്തിന്റെ പോക്കും
ഏക മകന്റെ ഏനകേടില്‍
ആധിമൂത്ത് കുളുത്തും-
വെള്ളം കോരി ക്കുടിച്ചു
രാവിലെ ആസ് പത്രിയില്‍ പോയി
മൂന്നര കിലോമീറ്റര്‍ നാലാം ക്ലാസ് കാരനെ -
ഒക്കത്തെടുത്ത്‌ അമ്മ നടന്നു
ആരും കാണാതിരിക്കാന്‍ ,നാണക്കേടു മറക്കാന്‍
ഞാന്‍ കണ്ണടച്ചു ചുമലില്‍ തല ചായ്ച്ചു
അമ്മ ഇന്നും പറയും
അമ്മിഞ്ഞ കുടിക്കാഞ്ഞത് ഭാഗ്യം
ഒന്നാം ക്ലാസ്സില്‍ നിന്നും ഓടി വരുന്നത് അമ്മിഞ്ഞ -
കുടിക്കാനാണ് .
പനി വിട്ടു മാറിയത് മരുന്ന് കഴിച്ചിട്ടെല്ല-
പോലും
വേപ്പിന്റെ ഇല വറുത്തു പൊടിച്ചു
കറുത്ത പൊടി കൈലെ പഴുപ്പില്‍ വെച്ചു
പഴുപ്പ് കുറഞ്ഞപ്പോള്‍ പനിയും ....
വസൂരി അതില്‍ പിന്നെ വന്നിട്ടേ ഇല്ല .
ഇന്ന് ,.-വസൂരി വന്നു ഞാന്‍ കിടപ്പിലാണ്
കുത്തി വെപ്പിന്റെ-
കല ഇന്നും കൈ ത്തണ്ടയില്‍
അമ്പത് പൈസ വട്ടത്തില്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ