malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, മാർച്ച് 27, ശനിയാഴ്‌ച

ഇത് ഉഷ്ണ കാലം

ഉഷ്ണ പ്രവാഹമായ്
ഉച്ചി കത്തിക്കുന്നു
ഉത്തരം കിട്ടാത്ത
സമസ്യയായ് മാറുന്നു
പച്ചപ്പിനാല്‍ പിച്ച -
വെച്ച വയലേല
പട്ടട യായ് മാറി
നെഞ്ചകം പൊള്ളുന്നു
പച്ച വിരിയിട്ട കുന്നു കുഴിച്ചവര്‍
കാടുകള്‍ വെട്ടിയാ,കാശുഎണ്ണി ആര്‍ക്കുവോര്‍
അറിയുന്നതേയില്ല
മാറും പരിസ്ഥിതി
മാറാല നീക്കി നോക്കുന്നതെയില്ലവര്‍
ഭൂമിയും, വാനവും ,ചരാചര മൊക്കെയും
പൂരകമെന്നത് ഓര്‍ക്കുന്നതേയില്ല
സ്വ സുഖം വാഴുവാന്‍
വെട്ടി പിടിക്കുവോര്‍
അറിയുന്നതില്ലവര്‍
ഓര്‍ക്കുന്നതില്ലവര്‍
താന്‍ താന്‍ ശവക്കുഴി
തോണ്ടുക യാണെന്ന്

1 അഭിപ്രായം:

  1. ഇതു കൊള്ളാം മാഷേ, എല്ലാ പോസ്റ്റുകളും നിലവാരം പുലര്‍ത്തുന്നുണ്ട്‌, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ