malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, മേയ് 28, വെള്ളിയാഴ്‌ച

മഴ

കുസൃതി കുട്ടിയെ പോലെ
കുണുങ്ങി കുണുങ്ങി
നിന്ന മഴയാണ്
പുസ്തക ക്കെട്ടുമായ്
പടിപ്പുര യിറങ്ങുംപോള്‍
ആദ്യം ഓടിയെത്തുക
പുത്തന്‍ കുപ്പായത്തില്‍
പാറ്റി നനയിക്കാന്‍
കാറ്റും കൂടെ ഉണ്ടാകും
വാഴ നാരുകളായി
അടുത്തുലയുന്ന മഴ
അകലേക്ക്‌ പോകുമ്പോള്‍
മഞ്ഞു പുക പോലെ തോന്നും
ചാഞ്ഞും ചരിഞ്ഞും വരും
ചരല്‍ കല്ല്‌ പോലെ ചിതറും
എത്ര പെട്ടെന്നാണ്
ആകാശ വാതില്‍ പൊട്ടി പ്പൊളിഞ്ഞപോലെ
വെള്ളിടിവാള്‍ വളഞ്ഞു പുളഞ്ഞു
തീ ചിതറുന്നത്‌
മുടി അഴിച്ചിട്ടു ഭ്രാന്തി ത്തള്ളയെ പോലെ
മഴ അലറിത്തുളളുന്നത്
മടിയന്‍ കുട്ടിയെ പോലെയാണ് മഴ
കൂടെ വന്നതാണ്
മണി മുഴങ്ങിയപ്പോള്‍
മടങ്ങി പ്പോയി ഒളിച്ചിരിക്കയാണ്‌
ചക്കര മാവിന്റെ ചില്ലയിലോ
ചൂരല്‍ ക്കാട്ടിലോ
ഇനി വൈകുന്നേരം മഴ വരുന്നത്
നാലുമണി പൂവിന്റെ
മണവുമായാണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ