malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, മേയ് 7, വെള്ളിയാഴ്‌ച

തെറ്റി യോടുന്ന ഘടികാരം

മരണത്തിനു പല പല മുഖങ്ങള്‍ ഉണ്ട്
പലപ്പോഴും ചെന്നായയെ പോലെ
കടിച്ചു കീറുകയാണ്പതിവ്
പതിയിരുന്നുള്ള ഈ പിടിച്ചു പറിയായിരിക്കണം
പടച്ചവന്റെ പ്രീയ പ്പെട്ട വിനോദം
വീഞ്ഞിനെക്കാള്‍ വീര്യം
രക്തത്ത്തിനായിരിക്കണം
വിരിയുന്ന പൂവിന്റെ ഞെട്ടടര്ത്തി യാലായിരിക്കണം
സുഗന്ധമേറ് ന്നത്
അത് കൊണ്ടായിരിക്കണം
ഉമ്മ തന്ന ചുണ്ടുകളാല്‍
അച്ഛാ-
എന്ന് വിളിച്ചു പടിയിറങ്ങി പോയവന്‍
തിരിച്ചു വരാതിരുന്നത്
തെറ്റിയോടുന്ന ഘടികാര -
മാണ് ഇന്ന് മനുഷ്യന്‍
മുന്നോട്ടുള്ള ഓരോ കുതിപ്പും
പതനത്തിന്റെ ആഴങ്ങള്‍ കൂട്ടുന്നു
മൌ നത്തിന്റെ ചിതല്‍ പുറ്റില്‍
പത്തി വിടര്‍ത്തിയ കരി നാഗ മാണ്
മണിയറ ഒരുക്കിയത്
മരണത്തിനു എന്നറിയാതെ
കാത്തിരിക്കയാണ് നാം
മാട പ്പിറാവിനെ പ്പോലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ