പണിയണം നമുക്കുമൊരു അലമാര
കന്മതിലും കവച്ചു വെക്കണം
പങ്കു വെയ്ക്കാതെ എല്ലാം പൂട്ടി വെയ്ക്കണം
അടുക്കി വെയ്ക്കണം ,ഒതുക്കി വെയ്ക്കണം
വേണമൊരു രഹസ്യ അറ കൂടി
ഓര്‍മകളെയും കഴിഞ്ഞ കാലങ്ങളെയും
പൂട്ടി വെയ്ക്കുവാന്‍
വാതിലുള്ള നാലറകള്‍ വേണം
ഒരു സന്തുഷ്ട്ട കുടുംബത്തിനു
സ്വന്തമെന്നു പറയാനും
ആശകളും,രഹസ്യങ്ങളും
അയവിറക്കാനും.
അതിര് തീരത്ത് അടച്ചു കെട്ടും
അണുകുടുംബം
അച്ഛന്‍ ,അമ്മ ,മക്കള്‍
അലങ്കാര പദങ്ങള്‍
അറിയില്ല അയല്‍ക്കാരെ
അവനവനെ ത്തന്നെ
അലമാര അതിര്ത്തിയാകി
ഒരു ജീവിതം
2010, മേയ് 28, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ