malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ജൂലൈ 13, തിങ്കളാഴ്‌ച

ആ വരികളിപ്പൊഴും തെരുവിൽ പണിയെടുക്കുന്നുണ്ടാവും




പ്രായത്തെ മറയ്ക്കാൻ
കറുപ്പിന്റെ ചായക്കൂട്ടുകൾ
വെളുത്ത മുടിയിഴകളിൽ
അവൾ കോതിയൊതുക്കുന്നതും
നോക്കി
ചുടു ചായ മോന്തുമ്പോഴാണ്
റേഡിയോ വിൽ ആ പാട്ട് വീണ്ടും
കേട്ടത്
ഒരു നിമിഷം,വാക്കുകൾക്കിടയിൽ വന്നു വീഴുന്ന
വി രാമചിഹ്നം പോലെ
ചായ കുടിക്കാൻ മറന്ന്
ശ്വാസമിറക്കാൻ മറന്ന്.....
ഏറ്റുമാനൂരിലെ റോഡരികിൽ
കേബിൾ ചാലുകൾക്കരികിലൂടെ
നടക്കുമ്പോഴാണ്
ഞാനാദ്യമായ് ആ പാട്ട് കേട്ടത്
എവിടെ നിന്നെന്ന് നോക്കുമ്പോൾ
അതാ ഒരു കേബിൾ പണിക്കാരൻ
പാടിക്കൊണ്ട് കുഴിക്കുന്നു
ഹിന്ദുസ്ഥാനി യിൽ ഘനഗാംഭീര്യ
മാർന്ന പാട്ട്
തുടർന്ന് ഗസൽ ,ഖവ്വാലി
കടമ്മനിട്ട താളത്തിൽ മുടിയിഴകൾ
പാറികളിക്കുന്നു
തെരുവിലൂടെ നടക്കുമ്പോൾ
അറിയാതെ തിരഞ്ഞു പോകുന്നു
ഞാനിന്നു മാപാട്ടുകാരനെ
ഉണ്ടാവും തീർച്ചയായും
ആ വരികളിപ്പൊഴുംതെരുവിൽ
പണിയെടുക്കുന്നുണ്ടാവും
ആരുമറിയാത്ത ആ വലിയ കലാ
കാരനിൽ
പട്ടിണിയുടെ പടയണിയാടുന്നു
ണ്ടാവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ