malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

വാടകമുറി




വാടക മുറിയാണ്
മേലേത്തെ നിലയാണ്
പായൽ പച്ച പിടിച്ച
വൃദ്ധതാപസ്സനെ പോൽ
ഏറെ ശുഷ്കിച്ചു ള്ളൊരു
മരഗോവണിയാണ്
കേറവേ കേൾക്കാംകാസ-
രോഗി തൻ ശ്വാസം പോലെ
ഏന്തിവലിഞ്ഞുകഷ്ട്ടം തോന്നും
ഘർഘര ശബ്ദം
പല്ലു കൊഴിഞ്ഞൊരു പടു
വൃദ്ധനെപ്പോലെ
ഇടയ്ക്കിടെ പടവുകൾ പൊട്ടിയ
വിടവുകൾ
അകത്ത് കയറുമ്പോൾ കാത്തു കാത്തിരിപ്പുണ്ടാം
പിച്ചവെയ്ക്കുംകുഞ്ഞുപോൽ
കാലുറക്കാ, കസേര
അവിടവിടെ കീറിയ പഴയ ഭൂപടം
പോൽ
തേപ്പടർന്നു വീണുള്ള മൺകട്ട ചുമരുകൾ
കൊഞ്ഞനം കുത്തുമ്പോലെ കുണ്ടും
കുഴിയും വീണ്
തരിയുടഞ്ഞു പൊട്ടിയ പഴയ
കട്ടിളപ്പടി
കാലില്ലാ കാരണവരായൊരു മേശ
തെക്കേ മൂലയിൽ ഓരം ചേർന്ന്
ചരിഞ്ഞു കിടക്കുന്നു
വാടകമുറിയാണ്
മേലേത്തെ നിലയാണ്
നിലയില്ലാതുഴറുമ്പോൾ
കിട്ടിയ കച്ചിത്തുമ്പ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ