malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

പ്രണയികൾ മഴയും പുഴയുമാകുമ്പോൾ
നീയൊരു പുഴയായൊഴുകണം
ഞാനൊരു മഴയായ് പെയ്യാം
മഴച്ചിന്തുകൊണ്ട് മലർച്ചെണ്ടു നൽകാം
തണുക്കാറ്റുകൊണ്ട് തലോടി തളിർക്കാം
ഒഴുക്കിന്റെയോളത്തിൽ തുഴകൈ
ചുഴറ്റിനീ
ചുഴിയായ് ചുറഞ്ഞെന്റെ മനസ്സിൽ തൊടണം
ഋതുക്കൾ നമുക്കുള്ളിൽ പ്രണയം പരത്തും
സിരകളിൽ ചുണ്ടിന്റെ ചൂടുപകർത്തും
നിറഞ്ഞേറിടുംനിന്നിൽ മഴപ്പെരുക്കമായി
ഞാൻ
നടുക്കുന്ന വേഗങ്ങൾ നമ്മിൽ പടരും
ചുരത്തും തെളിനീർ പുഴയെന്ന സത്യം
നുരപ്പൂക്കളായി ഞാൻ ചിന്നിച്ചിതറും
അടുത്തൊന്നണഞ്ഞാലേ മിടിപ്പിന്റെ താളം
കേൾക്കുന്നതുണ്ട് ഞാൻ മഴക്കാട് നമ്മൾ.
ഇലത്തുള്ളി പോലെ നമുക്കിറ്റിറ്റു ചേരാം
ഇണത്തുള്ളിയായി പെരുകിപ്പരക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ