malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

പുതുകാലം




ഒറ്റയാവാൻ കൊതിച്ചപ്പോഴാണ്
മനസ്സൊറ്റയായത്
ഒറ്റയ്ക്കെന്ന് തോന്നിയപ്പോൾ
ഉറ്റതൊന്നുമില്ലാതെയായ്
അന്നു മുതൽ;നിലാവില്ലാതായ്,
നിറങ്ങളില്ലാതായ്, നന്മയുടെ
നക്ഷത്രമില്ലാതായ്
വീട് രഹസ്യങ്ങളുടെ താവളമായ്
മുറിക്കുള്ളിലൊറ്റയൊറ്റയായ്
മനസ്സില്ലാതായ്
അടച്ചുറപ്പ് കൂടി
ജീവിതത്തെയsർത്തി
ജീവിതം മൈക്രോചിപ്പായി!
ലോകം വളർന്നു വളർന്ന്
വിരൽത്തുമ്പത്തായി
സാങ്കേതികരായി, സർവ്വകലാ
വല്ലഭരായി
പതി (പത്നി )യെപ്പുറത്താക്കി
വിരൽ നാവിനാൽ പ്രേമ ഭാഷണമായി
എഴുതാത്താള് വായിക്കുന്നു -
ഭ്രമജീവിതം
ഭ്രമരം പോലെ ചുറ്റുന്നു
ഭ്രാന്തമാവേശം ജീവിതം
ഇഷ്ട്ടങ്ങളില്ലാത്തതിനാൽ
നഷ്ട്ടങ്ങളറിയുന്നില്ല
പ്രീയങ്ങളൊന്നും പാർത്തുവെയ്ക്കുന്നില്ല
ഒരിക്കൽ നാമോർത്തിടും
അപ്പോൾ; അറിയില്ല യാർക്കും നമ്മേ
നമ്മേ നമുക്കറിയാതെ നമ്മൾ നമ്മേ
തേടും,യെവിടെ മറന്നു വെച്ചെന്ന്.
ഉണ്ടാവില്ല, അപ്പോൾ തോടും, ഇടവഴിയും,
നാടും, നാട്ടിൻ നന്മയും
പൂർവ്വികർ നമുക്കായ് കാത്തു വെച്ച
പുളിമാവും

'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ