malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂലൈ 3, ശനിയാഴ്‌ച

ഓര്‍മയുടെ രക്തം

വ്യഥകളുടെഒരുചുഴി
മനസ്സിനകത്ത് കറങ്ങി കൊണ്ടിരിക്കയാണ്
കടല്‍ കമിഴ്ത്തിയത് പോലെ
മഴ പെയ്ത ഒരു കാലം
കാലവും ഓര്‍മയും നദി രണ്ടായി
പിളര്‍ന്നത് പോലെ ഒരു വിടവ് -
ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നു
കൂരിരുട്ടത്ത് പീടിക ത്തിണ്ണയില്‍
കുന്തിച്ചിരുന്നു
നേരം പുലര്‍ത്തിയ നാളുകള്‍
പീഡാനുഭവതതിന്റെ
കുരിശും ചുമന്നു
കാല്‍ വരിയിലെക്കുള്ള
യാത്രയായിരുന്നു അത്
അനുഭവങ്ങളായിരുന്നു
എനിക്ക് അറിവ് തന്നത്
അറിവായിരുന്നു കൈ പിടിച്ചുയര്ത്തിയത്
ഇന്നും
ഈ സമശിതോഷ്ണ
മുറിയിലിരിക്കുംപോഴും
ഒരു നേരമെങകിലും
ഓര്‍ക്കുന്നു ഞാന്‍
കഴിഞ്ഞതെല്ലാം മറക്കാതിരിക്കുവാന്‍ ഹൃദയത്തില്‍
തറച്ച ഒരാണി
പറിച്ച് എടുക്കാതിരി ക്കുന്നതാണ് നല്ലത്
ഓര്‍മകളുടെ രക്തം
കിനിഞ്ഞ്
ഇറങ്ങുന്നതാണ് നല്ലത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ