malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂലൈ 5, തിങ്കളാഴ്‌ച

കേളുമാഷ്

തോളിലൊരു തൊള്ള തുറന്ന ബാഗും
കൈയില്‍ ഒരു കാലന്‍കുടയുമായി
കേളു മാഷ്‌ വന്നാല്‍
മടിയന്‍ കുട്ടിയുടെ മണ്ടയ്ക്ക്
കിഴുക്കും പോലൊരു തട്ടാണ്
കസേരയിലെ പൊടി .
കേട്ടെഴുത്ത് തെറ്റിച്ച കുട്ടിയുടെ
ചെവി തിരിക്കുംപോലൊരു തിരിയാണ്
ടൈംപീസിന്റെ-
ചാവി .
തട്ടിക്കൊണ്ടു തരം-
തിരിച്ച
ക്ലാസിലേക്കൊന്നു
ഏന്തി നോക്കിയാല്‍ മതി
കുട്ടികളുടെ തട്ടും, മുട്ടും
താനേ നിര്‍ത്താന്‍ .
നാലാം ക്ലാസ്സ് 'ബി 'യിലെ
പെണ്‍കുട്ടികളെ
ഓട്ടയാക്കിയ-
തട്ടിയിലൂടെ
ഒറ്റ കണ്ണ് വെച്ച് ഒളിഞ്ഞു നോക്കുന്നവര്‍
ഓര്‍ക്കാ പുറത്താവും
ചൂരലിന്റെ ചൂട് അറിയുക .
കേളു മാഷെന്ന് കേട്ടാല്‍
കുട്ടികള്‍ ഒന്ന് ഞെട്ടും
നാലാം ക്ലാസ്സിലെ നാണപ്പന്‍ മാത്രം
നേരിട്ട് പോകും
ഉപ്പുമാവും ,പാലുമുണ്ടാക്കാന്‍
ഗോതമ്പും ,പാല്‍പ്പൊടിയും എടുക്കാന്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ