malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂലൈ 5, തിങ്കളാഴ്‌ച

തകരുന്ന ജീവിതങ്ങള്‍

മതത്തിന്റെ വേലി ക്കെട്ടുകള്‍
മരണത്തെക്കാള്‍ ഭയാനകമെന്നു
അന്നവള്‍ തിരിച്ചറിഞ്ഞു
സ്നേഹവും, പ്രണയവും
മതില്‍ കെട്ടിനുള്ളിലെ
മൃത്യു വെന്നും
ജലാര്‍ദ്ര മായ കണ്‍ പീലികള്‍
കനം വെച്ചപ്പോള്‍
കാല്‍ മുട്ടില്‍ കവിള്‍ചേര്‍ത്തവള്‍
തേങ്ങി
കൊന്ന പൂവിന്റെ അല്ലികള്‍ മുറ്റത്ത്
പാറി വീണിരിക്കുന്നു
മേടത്തിന്റെ കാറ്റ് മുറ്റത്താകെ
കളിച്ചു നടക്കുന്നു
ചുമരില്‍ തല ചായ്ച്ചു
ചരിഞ്ഞു വീഴുന്ന നിഴലിലേക്ക്‌ കണ്ണും നട്ട്
മോഹങ്ങളുടെ ഒരു വിഷു കൂടി കടന്നു പോകുന്നു
കളഞ്ഞു പോയ ജീവിതം പോലെ
മനസ്സൊരു നനഞ്ഞ കിളിയായി
തൂവലെല്ലാം കണ്ണീര്‍ മഴയില്‍
നനഞ്ഞൊട്ടി
മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ നിന്ന്
ഒരു ശബ്ദം-
മാത്രം തേങ്ങി
'ഇനി കാണുക എന്നോന്നുണ്ടാവില്ല
നാം മരിച്ചെന്നു നമുക്ക് കണക്കാക്കാം '
കഥ-
പറഞ്ഞ കണ്ണുകളെ ,ചുംബിച്ച ചുണ്ടുകളെ
വിടപറയാന്‍ വാക്കുകള്‍ ഇല്ലല്ലോ എനിക്ക്
പറിച്ചു മാറ്റാന്‍ ഒരു മനസ്സും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ