malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂലൈ 5, തിങ്കളാഴ്‌ച

മഴ ഒരു കണ്ണീര്‍ കുടം

മഴ കനക്കുന്ന രാത്രിയില്‍
ചിറകു വിടര്‍ത്തി
പാറി വരുന്ന മഴ പോലെ
ഓടിയെത്തും കഴിഞ്ഞു പോയ -
കുട്ടി ക്കാലം .
അറിയാതെ യിളക്കും
വാതിലിന്റെ സാക്ഷ
ഹൃദയത്തിലേക്ക് ഇരച്ചു കയറും
വേദനയുടെ ഒരു കാറ്റ്
മുറ്റത്തെ കോണില്‍
പൂത്തു വിടര്‍ന്ന വാകയുടെ
പൂക്കളെല്ലാം പാറി വീണിരിക്കും .
ഇടയ്ക്ക് ഓരോ പൂവുകള്‍
കൂട്ടം പിരിഞ്ഞു ഒഴുകി പോകുന്നുണ്ടാകും
ചീന്തി പൊലിയുന്ന പ്രകാശത്തില് നിന്ന്
വലിച്ചു അകത്തേക്ക് കയറ്റാനും
മഴയിലേക്ക്‌ ഇറങ്ങരുത് ...ഇറങ്ങരുത് -
എന്ന് പറയാനും
അമ്മയുണ്ടായിരുന്നെങ്കിലെന്നു
ആഗ്രഹിച്ചു പോകുന്നു
തൊടിയില്‍ നിന്ന് പാടത്തിലേക്കും
പാടത്തിനപ്പുറം പറമ്പിലേക്കും
ഞാറിന്റെ മുടി തുമ്പിലൂടെ
തുള്ളി തുള്ളി തോട്ടിലൂടെ
മഴ യൊഴുകിയ-
ഒരു ദിനമാണ്
കൂട്ടം പിരിഞ്ഞ പൂവിനെപ്പോലെ
അമ്മയും ഒഴുകി പ്പോയത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ