malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂലൈ 21, ബുധനാഴ്‌ച

കള്ള്ഷാപ്പ്‌

അപ്പന് അല്‍പ്പമെങ്കിലും
സമാധാനത്തിന്റെ
പച്ച നിറമുള്ള ഒരിട വേളകിട്ടുന്നത്
കുന്നും പുറത്തെ കള്ള് ഷാപ്പില്‍ എത്തുമ്പോഴാണ്
ദുഖവും, ദാരിദ്ര്യവും മറന്നു
പഴയ ഓര്‍മകളില്‍ നിന്ന്
കലാ ശ ങ്ങളും ,കവിത്തങ്ങളും
പുറത്തേക്ക് വരുന്നത് അപ്പോഴാണ്‌
ഷാപ്പിന്റെ ഒഴിഞ്ഞ മൂലയില്‍
ഒരു കുപ്പി കള്ളില്‍ നിന്ന്
ഒരു കവിള്‍കഴിച്ചാലാണ്
ചുറ്റുമൊന്നു കണ്ണോടിക്കുക
കള്ളിന്റെ വെളുത്ത കുപ്പികള്‍
കൊക്കുകളെ പ്പോലെ
മേശ മേല്‍ ചേക്കേറുകയും
തിരിച്ചു പറക്കുകയുംചെയ്യുന്നത്
അപ്പോഴാണ്‌ കണ്ണില്‍ പെടുക
കള്ളിന്റെ കണക്കുകള്‍ -
കറുത്ത വരകളായി
ചുമരില്‍ നിന്ന് അപ്പോഴാണ്‌ കണ്ണില്‍
കുത്തുക
ബാക്കി കള്ള് 'ഗുളുഗുളു '-എന്ന്
തൊള്ളയില്‍ നിന്ന് -
താഴേക്കു ഒഴുക്കി
പെട്രോ മാക്സിന്റെ ശ്രുതിക്ക് -
ഒപ്പിച്ച്
നാടന്‍ പാട്ടിന്റെ കെട്ട് പൊട്ടിച്ച്
അപ്പോഴാണ്‌ തൊട്ടു കൂട്ടാന്‍ തുടങ്ങുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ