malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ജീവിതയാത്രയിൽ



തിരിഞ്ഞു നോക്കാതെ പടിയിറങ്ങു
മ്പോൾ
വിട പറഞ്ഞില്ല
നെടിയ ദു:ഖത്തിൻ കുടമുടഞ്ഞില്ല
സൗഭാഗ്യമോ സുര യോഗമോ
ബോധി വൃക്ഷ മോ ലക്ഷ്യമല്ല.
പടിയിറങ്ങുമ്പോൾ ഓർമ്മ വന്നെന്റെ
കൈ പിടിക്കുന്നു, കാൽക്കൽ വീഴുന്നു
ലക്ഷ്യമെത്തുവാൻ കഴിഞ്ഞതില്ലേലും
വഴി പിണയാതെ, പാത പിരിയാതെ
മടക്കയാത്രയ്ക്ക് ചരട് കെട്ടുന്നു
കണ്ണുനീരിന്റെ ഉപ്പിൽ അവൽപ്പൊതി
കെട്ടു തന്നെന്നെ യാത്രയാക്കുന്നു
കാലം കഥകളെ ഗർഭംധരിക്കുന്നു
ആത്മവിശ്വാസം മുന്നേ നയിക്കുന്നു
പോകുന്നു ഞാൻ ജീവിത അവൽ
പ്പൊതിയുമായ്
സത്യ സ്നേഹ സതീർത്ഥ്യനെ കാണു
വാൻ
മാളിക മുകളിലേറ്റേണ്ട നീ, എന്റെ
മാറാപ്പ്
ചുമലിൽ നിന്നിറക്കിയാൽ മതി
എവിടെ കണ്ണൻ കളികൂട്ടുകാരൻ
കണ്ടതില്ലിന്നൊരമ്പാടി മുറ്റത്തും
കണ്ടതില്ലിന്നൊരുവൃന്ദാവനത്തിലും
ഇല്ല കൃഷ്ണൻ ഇനി കാളിയൻ മാത്രം
ആർത്തിയാൽ പത്തി വിരിച്ചു കൊത്തുന്നവൻ
കുതിർന്നു പോയൊരീ ജീവിത
അവൽപ്പൊതി
ഉതിർന്നു വീഴാതെ ഉയിർത്തെഴു
ന്നേൽക്കുക
കാലമേ നിന്റെ കർമ്മം തുടരുക
കാളിയനെയിനി കാലാൽ തളയ്
ക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ