malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജനുവരി 2, ശനിയാഴ്‌ച

മകനെ എന്നവിളിക്കായ്

ചുട്ടു പൊള്ളുന്ന നട്ടുച്ചയില്‍
ടാരുരുകും റോഡി ലൂടങ്ങു മിങ്ങു -
മോടുമ്പോള്‍
സൂക്ഷിച്ചു നോക്കി പിറു പിറു ക്കുമ്പോള്‍
പൊട്ടി ചിരിച്ചു പച്ച മുളം തണ്ട് കീറും പോലെ -
പൊട്ടി കരയും പോള്‍
തേങ്ങി പോകാറുണ്ട് ഞാന്‍
കൂട്ട് കാരുടെ കൂക്കി വിളിയില്‍
നെഞ് പൊട്ടി പോകാറുണ്ട്
പിച്ച വെപ്പിച്ചു പാട്ട്-
പാടി തന്ന മനസ്സിലേക്ക് ആ രാണ് -
തീ പാമ്പിനെ കയറ്റി വിട്ടത്
ആര് പറഞ്ഞാലും എനിക്കറിയാം
ഭ്രാന്തില്ലെന്റെ അച്ഛന്
വിശപ്പുകൂടുമ്പോള്‍
വിവേകം പെരുകുന്നു
ആരോടും ഇരക്കാതെ
ഉചിഷ്ട്ടം ഭുജിക്കാതെ
നല്ല മനസ്സുകള്‍ കനിഞ്ഞു നല്‍കുന്നത് -
സ്വീ കരിക്കുന്നു
എന്നാണിനി അച്ഛന്‍ ഒരിക്കല്‍കൂടി
മകനെ എന്ന് വിളിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ