malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജനുവരി 22, വെള്ളിയാഴ്‌ച

കണ്ണൂര്‍ കോട്ട

പ്രായമായേറെ യെങ്കിലും
പ്ര ഉ ഡി ക്ക് കുറവില്ല
പൂര്‍വ്വ ദിക്ക്മുഖം നോക്കി
ശാന്ത ഗാഭീര്യ ത്താലേ
നില്‍ക്കുമാ ടിപ്പു കോട്ട
യുദ്ധ കോലാഹലം പോലെ
കെട്ടിടം പടിഞ്ഞാറെ
കരിമ്പാറ കെട്ടില്‍ തല
തല്ലി പ്പിടയും തിര
തുറികണ്ണാല്‍ ജാഗ്ര തയാല്‍
ശത്രുവിന്‍സൈന്യത്തിന്‍ ടെ
നെറ്റിമേല്‍ ച്ചുംപിക്കുവാന്‍
കാത്തിരിക്കും പീരങ്കി
ഇരുള് അടഞ്ഞ റ-
യൊന്നില്‍,-
ഏന്തി ഞാന്‍ നോക്കും നേരം എങ്ങു -
നിന്നോ കേട്ടിടാം
പ്രാണന്‍ ടെ ചിറകടി
സ്മാരക ശി ല പോലെ
നില്‍ക്കുമാ ധ്വജ മരകീഴിലായ്‌ചെന്ന്
ദൂരെ ചുറ്റും ഞാന്‍ വീക്ഷിക്കവേ ,രോമ
കൂപങ്ങള്‍ എല്ലാം വിജ്രംഭിത മാകുന്നു
അറിയാത്തൊരു കുളിര്‍
പെരുത്ത് കയറുന്നു പെരു വിരല്‍ കീഴെ നിന്നും
പവനന്‍ പടിഞ്ഞാറു
മറയാന്‍ തുടങ്ങവേ
പടികള്‍ ഓരോന്നായ് ഞാന്‍
ഇറങ്ങി നടക്കവേ
അറിയാതൊന്നു കൂടി
തിരിഞ്ഞൊന്നു നോക്കീടവേ
കോട്ട വാതിലില്‍ ആരോ
മാടി വിളിക്കും പോലെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ