malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജനുവരി 14, വ്യാഴാഴ്‌ച

കണ്ണീര്‍ പ്പുഴ

പനമ്പട്ട മറച്ച
കുടുസ്സു മുറിയില്‍
ചെമ്മിണിവിളക്കിന്റെ
കരിമ്പുക ഏറ്റു,ചെറ്റ വാതില്‍ -
തുറന്നു മുല്ലമാല ചൂടി
അവള്‍ കാത്തിരുന്നു
മാംസ ദാഹം തീര്‍ക്കാന്‍
എത്തുന്നവരെയും കാത്തു .
പുഴയുടെ പഴമ്പാട്ടില്‍
മുഖമമര്‍ത്തി അവള്‍ തേങ്ങി
ഞാനും ഒരു പുഴയല്ലേ
അനേകര്‍ കുളിക്കുന്ന പുഴ
ആസക്തിയുടെ അഴുക്കൊഴുകുന്ന പുഴ
അന്നത്തിനു വേണ്ടി
ആട യഴിക്കേണ്ടി വരുന്ന
കണ്ണീര്‍ പ്പുഴ
-----------------------------------
ചെമ്മിണി =മണ്ണെണ്ണ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ