malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജനുവരി 30, ശനിയാഴ്‌ച

വാന്‍ ഗോഗ്

ഒരു സൂര്യ കാന്തി പൂ

നെഞ്ചില്‍ വിരിയിച്ച

ചിത്ര കളി ക്കൂട്ട് കാരാ,കാത് മുറിച്ചു നീ -

കാണിക്ക വെച്ചുവോ

കാമുകിക്കായി നീ ചൊല്ല്

പ്രണയ പ്പെരു മഴ പ്രാന്തായി പെയ്തപ്പോള്‍

ചിത്രം വരച്ചുവോ നെഞ്ചില്‍,സൂര്യ കാന്തി-

പൂവിന്‍ കൂട്ടുകാരാ .,കാല ചുമരില്‍

ഒരു ചരമ ചിത്രമായ്‌

തൂങ്ങി യാടീടുന്നുവോ നീ

കാല പഴക്കത്താല്‍ മാറ്റുവാന്‍ കഴിയുമോ

കാതരമാം നിന്റെ ഗാഥ

കാലം കടന്നേറെചെന്നൊരീ വേളയില്‍

കഴുകി വെടിപ്പാക്കി പിന്നെയും പിന്നെയും

രചിക്കുന്നു നിന്‍ പുതു ഗാഥ

ഗോഗിന്റെ കൈത്തലം അസിയില്‍ -

അമര്‍ന്നപോള്‍,

വായ്ത്തല ഒന്ന് മുരണ്ടപോള്‍

ഇടം ചെവി പൂതുപോല്‍അന്നക-

തളത്തില്‍

ഒരു സൂര്യ കാന്തി പ്പൂ പോലെ

ഇക്കഥ പേ റ്റിയുംചേറിയും-

നോക്കാം ശേഷി പ്പതെന്തെന്നു

നോക്കാം

.............................................................................................

വാന്‍ഗോഗ് -വിന്‍സെന്റ് വില്ല്യം വാന്‍ഗോഗ് (ഇറ്റാലിയന്‍ ചിത്ര കാരന്‍ )

സൂര്യ കാന്തി പൂ -പ്രശസ്തമായചിത്രം

ഗോഗ് -ഉറ്റ സുഹൃത്തും ചിത്ര കാരനും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ