malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജനുവരി 5, ചൊവ്വാഴ്ച

പൂരം

അമ്പല ക്കൊമ്പനെഴുന്നള്ളുന്നു

കൊമ്പു കുഴല് മുഴങ്ങി ടുന്നു

പൊന്‍ നെറ്റി പട്ട മണിഞ്ഞു-

കൊണ്ട്

വെഞ്ചാമര -

ച്ചെവി യാട്ടി ക്കൊണ്ട്

മസ്തകമേലേറി -

ഇരിക്കുന്ന തേവര്‍ക്കു

മുത്തു കുടയും അണിഞ്ഞുകൊണ്ട്

അമ്പല കൊമ്പന്‍ എഴുന്നള്ളുന്നു

കൊമ്പു കുഴല് മുഴങ്ങിടുന്നു

ഭക്തര്‍കൈ കൂപ്പി നമിച്ചിടുന്നു

ഗോവിന്ദ നാമം ജപിചിടുന്നു

തുമ്പ മകറ്റുവാന്‍ തുമ്പി തൊട്ടു

തലയില്‍ വെചീടും തരുണി കളും

ആനവാല്‍ മോതിരം ഉണ്ടാക്കുവാന്‍

വാല് വലിക്കുന്നു കുസൃതി

പിള്ള ര്‍

തോട്ടി ഓങ്ങി ക്കൊണ്ട് ഓടിയെത്തി

കണ്ണുരുട്ടും പാപ്പാന്‍‌ മീശ കൊമ്പന്‍

പൂരം പൊടിപൂരം അരങ്ങ ഏറവേതാള -
മേളങ്ങള്‍ ഉയര്‍ന്നിടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ