malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജനുവരി 7, വ്യാഴാഴ്‌ച

കൈ ച്ചങ്ങല

കാല യാമിനി
കടന്നു പോകാനി
കരുണ എന്തെന്ന് അറിഞ്ഞിടട്ടെ ഞാന്‍
കാലം ഏറെ യായ്അളന്നു തന്നു നീ
കടലാഴം എന്റെ കരളിലും ,കണ്ണിലും
കഴിയില്ല എനിക്കിനിയുമീ
കണ്ണീര്‍ കുടം പേറാന്‍
കാല യാമിനി കടന്നു പോക നീ .
പ്രാണ നൊമ്പരം പേറും യെന്‍ നെഞ്ച് അറ
പെരുമ്പറ മുഴക്കുന്നു
പൊരുതി ഏറുവാന്‍
മുക്രയിട്ടു സൌര ഭേയങ്ങളെ
സായന്തനത്തിന്റെ കായയില്‍-
തളയ്ക്കുവാന്‍
നീരാട്ടു കടവിനെ നീരാളി
കടവാക്കിയ ,കരുണ ഇല്ലാത്ത
കയത്തിലേക്ക് ആഴ്ത്തിയ
കാല യാമിനി കടന്നു പോക നീ
കന്നി-
വയലിന്റെ കനവെന്റെഉള്ളില്‍
സമൃദ്ധി വിളയുന്ന കനവെന്റെ ഉള്ളില്‍
വിളഞ്ഞ കതിരിന്റെ കനക കാന്തിയും
പൂത്ത കാടും എന്റെ ഉള്ളില്‍
യാമിനി പോക നീ പുലരട്ടെ -
പുണ്യം
തകര്‍ക്കട്ടെ ഇനി എന്റെ
കൈ ച്ചങ്ങല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ