malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജനുവരി 2, ശനിയാഴ്‌ച

കൃഷി

കളപ്പുര ഞാന്‍ കണ്ടിട്ടേയില്ല
അച്ഛനും ,അച്ഛന്‍ വീട്ടുകാരും
വലിയ കൃഷി ക്കാരായിരുന്നുപോലും
അമ്മയെ കല്ല്യാണം കഴിച്ചതില്‍ പിന്നെ
അച്ഛന്‍ കൃഷി പണി യെടുത്തിട്ടെയില്ല
കള്ളുകുടിച് ചൂട്ട് കറ്റയുമാട്ടി
വേച്,വേച് ,നീട്ടി നീട്ടി യുള്ള നാടന്‍ പാട്ട്
എനിക്കു അച്ഛനെ കുറിച്ചുള്ള ഓര്‍മ
അമ്മയ്ക്ക് ഞാറു നടാന്‍ അറിയില്ല പോലും
അമ്മയുടെ നാട്ടില്‍ വയലേ ഉണ്ടായിരുന്നില്ല
അമ്മയും കൃഷിപണിക്കു പോകാരുന്റ്റ്
ജെ സി ബി ഉഴുതമണ്ണില്‍
സിമന്റും ,പൂഴിയും കലക്കി
വളംചേര്‍ക്കാന്‍ .
ഞാറ്റടി കണക്കിന് കല്ല്‌പാകി
വലിയ വലിയ റിസോര്‍ട്ട് പണിതു
പണം കൊയ്യുന്ന അവരുടെ
കൃഷി ഭുമിയില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ