malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, മാർച്ച് 2, ചൊവ്വാഴ്ച

സ്മരണ

നീറിടുന്നേന്‍ നെഞ്ചിന്‍ ഉള്ളം
വിങ്ങുന്നു മുറി കൂടാതെ
മാറ് പിളര്‍ക്കും കാഴ്ച യതിന്നും
മാറാല കളാല്‍മൂടാതെ .
പെരു മണ്ണില്‍ വിരിഞ്ഞൊരു -
പിഞ്ചോ മനകളെ ,പിഞ്ചിയ-
പനിനീര്‍ പൂവുകളെ
ഇല്ലില്ലിന്നുംവിടര്‍ന്നു നില്പൂ വാടാ മലരായ്
എന്നുള്ളില്‍
പാതയ്ക്കരികില്‍ പൂക്കളുമായി
കളി ചിരി യാലെ നടക്കുമ്പോള്‍
കുതിച്ചു വന്നൊരു പാതകി ഞൊടിയില്‍
തട്ടി മറിച്ചുചായങ്ങള്‍
പാരിനെ യാകെ ഇരുളില്‍ ആഴത്തി
പാതി വഴിയില്‍ മടങ്ങു ന്നെങ്കിലും -
ഇല്ലില്ലെന്നു ടെ പൊന്നോമന കളെ
പൊലിയുന്നില്ലീവെള്ളി വെളിച്ചം
നിങ്ങടെ ഓര്‍മ്മകള്‍ നിത്യ സ്മാരക -
മായെന്നുള്ളില്‍ നില നില്‍ക്കും

1 അഭിപ്രായം:

  1. പാതയ്ക്കരികില്‍ പൂക്കളുമായി
    കളി ചിരി യാലെ നടക്കുമ്പോള്‍
    കുതിച്ചു വന്നൊരു പാതകി ഞൊടിയില്‍
    തട്ടി മറിച്ചുചായങ്ങള്‍
    വാക്കുകളിലെ മനോഹാരിത തന്നെയാണ് കവിതയെ ഏറെ സുന്ദരമാക്കുന്നത്

    മറുപടിഇല്ലാതാക്കൂ