malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, മേയ് 6, വ്യാഴാഴ്‌ച

കുരുതി പ്പൂക്കളുടെ വിലാപം

മോഹങ്ങളേ യൊന്നു മാറി നിന്നീടുമോ
ദുഃഖങ്ങള്‍ ക്കിന്നൊന്നു
അവധി കൊടുക്കുവാന്‍
ബുദ്ധോപ ദേശത്തിന്-
സാര മറിയുവാന്‍
ബുദ്ധ ഗയയോളം-
പോകേണ്ടത് ഉണ്ടോ നാം
ദുര നമുക്കേകും -
ദുരന്ത ക്കയങ്ങള്‍
വിനയം മറക്കിലത്
വിനയായ്-
ഭവിച്ചിടും
അന്യന്റെ ആഡബരങ്ങളെ -
കണ്ടു നാം
ആടുകയെങ്കില്‍ അടി തെറ്റി വീണിടും
ജീവിത സൌഭാഗ്യം നേടുവാന്‍ ആര്ത്തിയാല്‍
മൂല്യങ്ങള്‍ എല്ലാമേ തട്ടി-
മറി ക്കൊല
കാണുക കണ്‍ തുറന്നു ഒന്ന് നാം നോക്കുക കണ്‍ മുന്നിലെ
കൂട്ട മരണങ്ങള്‍ ഓര്‍ക്കുക
ഓര്‍മകളില്‍ പോലും
കേള്‍ക്കുന്നിതാ നാം
കുരുതി പ്പൂക്കള്‍ തന്‍ വിലാപങ്ങള്‍ എങ്ങുമേ

1 അഭിപ്രായം:

  1. ഈ കുരുതിപ്പൂക്കളുടെ വിലാപങ്ങള്‍ ആര്‍ക്കും പാഠമാകുന്നില്ലല്ലോ എന്നതാണ് സങ്കടം..

    മറുപടിഇല്ലാതാക്കൂ