ഭ്രാന്തു ഒരു രോഗമല്ല
ജീവിതത്തില്‍ നിന്നുള്ള -
ഒളിച്ചോട്ടമല്ല .
ഒഴിഞ്ഞു പോയ ഓര്‍മ്മകളുടെ
ഒരുക്കൂട്ടലുകളാണ് !
മസ്തിഷ്ക്കത്തിലെ
കഴുകികളയപ്പെട്ടവയെ
കണ്ടെ ത്തലുകളാണ്!.
കടന്നലിന്റെ ഒരു കൂടിളക്കം
ചിലപ്പോള്‍,ബുദ്ധിയുടെ -
മുനമ്പിലേക്ക്
ഒരു കല്ലുരുട്ടിക്കയറ്റം .
വായില്ലാക്കുന്നിലപ്പന്‍.
കരിന്തിരികത്തുന്നകാലത്തിനു
കൂച്ചു വിലങ്ങിടാന്‍ ഒരു ശ്രമം .
വെട്ടി പ്പിടിക്കുന്നോരുടെ
വിചിന്തനത്തിനു ഒരു ശ്രമം
പച്ച ഞരമ്പിലെ ചുവന്ന പാമ്പുകള്‍
പത്തി വിടര്‍ത്തുമ്പോള്‍
ഭ്രാന്തു ഒരു രോഗമല്ല.
ജീവിതത്തില്‍ നിന്നുള്ള -
ഒളിച്ചോട്ടമല്ല .
കാലത്തോടുള്ള കലമ്പലാണ്
ഭ്രാന്തു
2012, മാർച്ച് 2, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ