അമ്മ ഒരു ശാന്ത സമുദ്രമാണ്
ഉള്ളിന്റെ ഉപ്പു തൊട്ട്
ഉണ്ണി വായിലേക്ക് ഉരുള വെച്ചു തരും
ഉണ്മയുടെ ഉര്‍വരത ഉണ്ണിക്കാതില്-
മൂളിത്തരും
നൊമ്പരപ്പെടും നേരത്തും
തിരക്കിന്റെ ശലഭത്തിനു
സ്നേഹ മധു പകര്‍ന്നു നല്‍കും
അമ്മ സ്നേഹത്തിന്റെ ഒരു സ്ഫടിക പാത്രം
ഇക്ഷിതിയിലെ അക്ഷയ ഖനി
ഉൾനനവ് കൊണ്ട് വേദനയില്‍ തലോടി -
മുറിവുണക്കും അമ്മ .
ഉള്ളിന്റെ ഉപ്പു തൊട്ട്
ഉണ്ണി വായിലേക്ക് ഉരുള വെച്ചു തരും
ഉണ്മയുടെ ഉര്‍വരത ഉണ്ണിക്കാതില്-
മൂളിത്തരും
നൊമ്പരപ്പെടും നേരത്തും
തിരക്കിന്റെ ശലഭത്തിനു
സ്നേഹ മധു പകര്‍ന്നു നല്‍കും
അമ്മ സ്നേഹത്തിന്റെ ഒരു സ്ഫടിക പാത്രം
ഇക്ഷിതിയിലെ അക്ഷയ ഖനി
ഉൾനനവ് കൊണ്ട് വേദനയില്‍ തലോടി -
മുറിവുണക്കും അമ്മ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ