malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ജൂൺ 5, ചൊവ്വാഴ്ച

മഴ ചില നേരങ്ങളില്‍

മൌനത്തിന്റെ ചരടുകള്‍ ഛേദിച്ച്
മുത്തു മണികള്‍ പോലെ ചിതറി
കുളിരിന്റെ കൂന്തല്‍ മുഖത്തേക്ക് കുടഞ്ഞ്‌
പ്രണയത്തിന്റെ സ്നേഹാര്‍ദ്ര ഗീതികള്‍ മൂളി.
നൃത്തത്തിന്റെ ചുവടുകളില്‍
നിശാച്ചരിയുടെ ചടുലത നിറഞ്ഞു
ഭാവങ്ങള്‍ പകര്‍ന്നു
കറുത്ത കൊങ്കകള്‍ കാറ്റില്‍ പടര്‍ന്നു
കെട്ടകാലത്തിന്റെ കൊമ്പു വിളി പോലെ -
ഹുങ്കാരമെങ്ങും നിറഞ്ഞു
മിഴികളില്‍ തീക്കനലാടി
മൊഴികളില്‍ ശാപം കൊരുത്തു
പൊള്ളിപിടഞ്ഞുള്ള വേനല്‍  -
പ്പുഴകളില്‍
ചെങ്കടല്‍ കോള് നിറഞ്ഞു
തണല്‍ തേടി വന്നുള്ള
തളിരിളം പ്രാവുകള്‍
തലതല്ലികൊല്ലിയില്‍വീണു
താണ്ഡവ നൃത്തത്തില്‍ 
തട്ടകത്തില്‍ നിന്നും
വേവും കരള്‍ പിടയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ