malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ജൂൺ 2, ശനിയാഴ്‌ച

സ്വാതന്ത്ര്യ സമരസേനാനിയുടെ കല്ലറ

സെമിത്തേരിയിലേക്ക്
സിമന്റു തറയും തേടിയാണ് പോയത്
അപ്പാപ്പന്റെ കല്ലറ തേടി
കണ്ണഞ്ചിപ്പിക്കുന്ന കല്ലറകള്‍ക്കിടയിലൂടെ -
നടന്നു
പേര് കൊത്താത സിമന്റു തറയും തേടി .
പ്രണയത്തിന്റെ പാതി വഴിയില്‍
പുഞ്ചപ്പാടത്ത്
എക്കാലക്സ് ചുംബനത്തില്‍
എക്കാലത്തേയ്ക്കും ജീവനവസാനിപ്പിച്ച
ലക്ഷ്മിക്കുട്ടിയും,കുമാരനും
അരളിപൂവിന്‍ കള്ളച്ചിരിയുമായി നില്‍ക്കുന്നു.
കത്തി കൊരുത്തെടുത്ത സുഹൃത്തിന്റെ നെഞ്ചില്‍ -
ഒരു ചുവന്ന പൂവ് വിറച്ചുവിറച്ചു നില്‍ക്കുന്നു .
വള്ളി പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി
ഉച്ച തണുക്കുംവരെ നടന്നിട്ടും
കണ്ടെത്തിയില്ല .
പടക്കളത്തിലെ പോരാളിയെ
വിദേശിയെ വിറപ്പിച്ച വില്ലാളിയെ
സ്വാതന്ത്ര്യ സമര സേനാനിയെ
എന്റെ അപ്പാപ്പനെ
വായനശാലയും,വെയ്റ്റിംഗ് ഷെഡ്ഡും-
ഉയര്‍ന്നില്ലെങ്കിലും
അപ്പാപ്പനെ അറിയാത്തവരായി ആരുമില്ല
അയല്‍നാടുമില്ല.
അക്കരെ കുന്നിലെ അപ്പേട്ടനാണ്‌
അന്ന് അത് പറഞ്ഞത്
കാലിക്കാരന്‍ കുഞ്ഞാരന്‍ കമ്പനി മുതലാളി-
യായപ്പം
കമ്പനി കോലയില് കാര്‍പോച്ചുണ്ടാക്കാന്‍
കുയ്യാട്ടകീറുമ്പോഒരു തലയോട്ടിയും,എല്ലിന്കൂടും
കിട്ടീന് പോലും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ