malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ജൂൺ 6, ബുധനാഴ്‌ച

പൈതൃകം മറക്കുന്നവര്‍

കുറച്ചു കാലം മുമ്പ്
എന്റെ കുഞ്ഞു കാലത്ത്
കൃസ്ത്യന്‍ പള്ളി ഒന്ന് മാത്ര-
മുണ്ടായിരുന്ന കാലത്ത് 
കെട്ടിടങ്ങള്‍ കുറവായിരുന്ന കാലത്ത് 
വാഹനങ്ങള്‍ വല്ലപ്പോഴും വന്ന കാലത്ത് 
നട്ട പ്പൊരിയുന്ന വെയിലില്‍ 
റോഡിലൂടെ നടക്കുന്നവരെ 
തലയാട്ടി വാലാട്ടി വിളിച്ചിരുന്നു 
ഒരാല്‍ മരം റോഡുവക്കില്‍ നിന്ന് 
വാലില്‍ പിടിച്ചുതൂങ്ങി കുട്ടികള്‍ 
ഊഞ്ഞാലാടി 
വേടില്‍ ചാരിയിരുന്നു ക്ഷീണം മാറ്റി .
കാത്തു കാത്തിരുന്നു ഒരു ചുമടുതാങ്ങി 
ചുമടുമായെത്തുന്നവരെ.
ഇന്ന് റോഡെല്ലാം വീതിയായി 
പള്ളികളേറെയായി  
പട്ടണ ഛായയുമായി 
കാടുകളെല്ലാം കെട്ടിടങ്ങളുടെ 
കടലെടുത്തു 
കമ്പനി പുകയുടെ കരിനാഗമുണര്‍ന്നു 
മരമിരുന്ന സ്ഥലമെവിടെ?
മനഷ്യന്റെമനസ്സെവിടെ ?! 
ചുമടുതാങ്ങി നിന്ന സ്ഥലം 
ചുടുകാടിന്റെ മതിലാണ് 
ചുക്കും ചുണ്ണാമ്പു മറിയാതവര്‍ക്ക് 
ചുമടു താങ്ങി എന്തെന്നറിയാന്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ