ഓലമറച്ച ചെറു പീടികയിലിരുന്നു
ചൂട് ചായ ഊതികുടിക്കും
മേമ്പൊടിയായി വര്‍ത്തമാന കാല രാഷ്ട്രീയം
ചവച്ചരയ്ക്കും
വര്‍ത്തമാനത്തിനു വീര്യം കൂടുമ്പോള്‍
കുടിച്ചു പാതിയായ ഗ്ലാസ് മറന്നു
ഉച്ച സ്ഥായിയായ ഒച്ചകള്‍
പലപാടും പരക്കും
മലര്‍ത്തി വെച്ച വര്‍ത്തമാന പത്രത്തിലെ
കറുത്ത അക്ഷരം കണ്ണില്‍ കുത്തി വിളിക്കും
വാര്‍ത്തയിലേക്ക് ആണ്ടു മുങ്ങുംപോഴായിരിക്കും
തോണ്ടി വിളിക്കുക കൂട്ടുകാര്‍
കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്നു
ഉപ്പും,മുളകും ചേര്‍ത്ത്
കണക്കിലേറെ കളിയാക്കിയും
ഉദാരവത്കരണത്തിന്റേയും
ആഗോള വത്കരണത്തിന്റേയും
അപ്പം ഇപ്പം വീഴും ഇപ്പം വീഴും
എന്ന് വാ പൊളിച്ചിരിക്കുംപോള്‍
കണ്ടംനടന്നു കഴുത്തോളം
കടം മൂടിയ കിട്ടേട്ടന്‍
മുണ്ടും തട്ടി ക്കുടഞ്ഞു
കാര്‍ക്കിച്ചു തുപ്പി
കടന്നു പോകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ