പരന്നഭൂമിയില്‍ ഞാന്‍
പാദമൂന്നി നില്‍ക്കുന്നു
ചലന നിയമ മറിയാതെ
നിശ്ചലനായ് നില്‍ക്കുന്നു
ഭൂമി ശാസ്ത്ര മാഷായി
മേശയ്ക്കു മേലിരുന്നു
ഭൂമി ഉരുണ്ടതെന്നു
ഭൂഗോളം കണ്ണുരുട്ടുന്നു
ഫാനിന്റെ ഗതി വേഗത്തില്‍
ഭൂഗോളം തിരിയുമ്പോള്‍
ചലനാത്മകമെന്നു
തൊട്ടുണ൪ത്തുന്നു
കാണാത വായുവിനെ
കാറ്റായറിയുന്നു
ശ്വാസ നിശ്വാസത്തില്‍
അനുഭവിച്ചറിയുന്നു
കാണുന്നത് മാത്രമല്ല
സത്യമെന്നും
കാണാത കുറെ സത്യങ്ങള്‍
കണ്മുന്നിലുന്ടെന്നും
അങ്ങിനെ തിരിച്ചറിയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ