malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ജൂലൈ 23, ശനിയാഴ്‌ച

ഗഗനചാരിഉച്ച തെറ്റിയെൻ പ്രായം
ഉച്ചിയിൽ കത്തുന്നു പ്രണയം
പഴയോർചവച്ചൊരു പാട്ടു ചെ
ല്ലത്തിലെ
പൊട്ടും പൊടിയുമെന്നുള്ളിൽ
പാക്കു ചതയ്ക്കുന്ന ശബ്ദമെന്നു ള്ളിൽ
തമരടിനാദത്തിന്നോർമ്മ
തിമിരം നിറഞ്ഞൊരീ കണ്ണിനക
ക്കണ്ണിൽ
താരിളം പൈതലിൻ കാഴ്ച്ച
പൂവാട ചുറ്റിയ കാടും, കതിർക്കുല
യാട്ടിനിന്നീടും വയലും
കാവും, കുളങ്ങളും, കുട്ടികളാം ഞ
ങ്ങൾ
കാട്ടും കുസൃതിയുമെല്ലാം
കണ്ണും, കരളും,കവിതയുമാണെ ന്റെ
മണ്ണെന്ന് വീമ്പു പറഞ്ഞ നാൾ
പെണ്ണാണ് മണ്ണെന്നും, മാതൃത്വ
മാണെന്നും
പാടീനടന്നു പറഞ്ഞ നാൾ
ഓർമ്മക്കടലുകൾ ഉള്ളിൽ പെരു
കുന്നു
കടലെടുത്തു പോയെന്റെ മണ്ണ്
ഇണയും,പ്രണയവും, ഓർമ്മയുമു
ണ്ടെങ്കിലും
മണ്ണില്ലാ ഞാൻ ഗഗനചാരി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ