malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

നാവില്ലാ പക്ഷി




അന്ധന്റെ കണ്ണിൽ
ആസുരങ്ങളലതല്ലുന്നു
ചപലതയുടെ പാപഫലങ്ങൾ
ചാരുശയ്യയിൽ കിടക്കുന്നു
കാമിച്ച് കാമിച്ച് ദ്വാരകയെ
കടൽ കട്ടെടുത്തു
നാഭിയിൽ നിന്നുമുളച്ച സർപ്പം
മുലക്കണ്ണിൽ കൊത്തി
ജീവിത കാമനതീർക്കുന്നു
ഉള്ളിലെ കന്നിമൂലയിൽ
കള്ളത്തിന്റെ കാഞ്ഞിരം വളർന്നു
പ്രണയത്തിന്റെ പ്രണവസൂത്രം
ചിതലെടുത്തു പോയി
ചിരിയറ്റ ചില്ലക്ഷരങ്ങളിൽ
ചിതയുണർത്തും ചോദ്യാക്ഷരം
ശാപങ്ങൾ വിൽക്കുന്ന കറുത്ത
കാമങ്ങൾ
ചിരി നിലച്ച ചിലങ്കയുമായി
നാവില്ലാ പക്ഷി പോൽ
മൂകം നിൽക്കുന്നു

1 അഭിപ്രായം:

  1. പണ്ടേ കവിതകൾ വായിച്ചാൽ അർഥം മനസ്സിലാക്കാ ൻ കുറച്ചു പണിയാണ് മാഷേ..

    :)

    മറുപടിഇല്ലാതാക്കൂ