malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, ജൂലൈ 13, ചൊവ്വാഴ്ച

സഞ്ചാരി

സത്രത്തിന്റെ നനുത്ത തറയില്‍ കിടന്ന്-
അയാളോര്‍ത്തു
ജീവിതം ഒരു യാത്രയാണ്
ലക്ഷ്യങ്ങള്‍ തേടിയുള്ള യാത്ര
മുറിയുടെ മൂലയില്‍
ചോര്‍ന്നൊലിച്ച മഴ വെള്ളം
വ്യഥയുടെ ഒരു കുരുന്നു തടാകമായ് -
പരന്നു കിടക്കുന്നു
പുറത്ത് തെരുവിലൂടെ തേങ്ങി കരഞ്ഞു കൊണ്ട്
ഒരു കാള വണ്ടി ,
ഭയന്നിട്ടെന്നോണം മൂങ്ങയുടെ ഒരു മൂളല്‍
നിലയില്ലാ കയത്തില്‍ നിന്നും
നിസ്സഹായതയുടെ നില വിളി -
രണ്ടിറ്റു കണ്ണീരായ് മുട്ട വിളക്കിന്റെ -
നിര്‍ജ്ജീവ മായ പ്രകാശ ത്തിലേക്ക് -
വീണപ്പോള്‍
ഇരുട്ടിന്റെ ഓല ക്കെട്ടുകള്‍ ക്കിടയില്‍
ശ്വാസം കഴിക്കുവാന്‍ അയാള്‍ ബദ്ധ പ്പെട്ടു
യാതനയുടെ യാമങ്ങള്‍ കടന്നു പോയപ്പോള്‍
സഞ്ചാരി വീണ്ടുമുണര്‍ന്നു
പ്രഭാതം മലര്‍ന്നു കിടന്ന് കൈ കാലിട്ടടിക്കുന്നു
പേററ് ചോരയുടെ തുള്ളികള്‍
മാനത്ത് അങ്ങിങ്ങ് പറ്റിക്കിടക്കുന്നു

1 അഭിപ്രായം: